ഡ്രാമ കേരളപിറവി ദിനത്തിലെത്തും

mohanlal

മോഹന്‍ലാല്‍-രഞ്ജിത് കൂട്ടുകെട്ടിലൊരുങ്ങുന്ന ഡ്രാമ നവംബര്‍ ഒന്നിന് തീയറ്ററുകളിലെത്തും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. ആശാ ശരത്ത് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വര്‍ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ലില്ലിപാഡ് മോഷന്‍പിക്‌ചേഴ്‌സിന്റെയും ബാനറില്‍ എം.കെ. നിസാര്‍, മഹാസുബൈര്‍ എന്നിവരാണ് ഡ്രാമ നിര്‍മിക്കുന്നത്.