പരമ്പര നഷ്ടംകൊണ്ടു മാത്രം ഇന്ത്യയെ എഴുതിത്തള്ളാനാവില്ലെന്ന് കോഹ്‌ലി

Virat-Kohli-1

ലണ്ടന്‍: ഇംഗ്ലണ്ടിലെ പരമ്പരയിലേറ്റ ദയനീയ പരാജയം കൊണ്ട് മാത്രം ടീം ഇന്ത്യയെ എഴുതിത്തള്ളരുതെന്ന് നായകന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ട് തങ്ങളെക്കാള്‍ മികച്ച കളിയാണ് പുറത്തെടുത്തതെന്നും അവരുടെ പ്രകടനം പ്രശംസനീയമായിരുന്നുവെന്നും കോഹ്‌ലി പറഞ്ഞു. വിമര്‍ശനങ്ങള്‍ അംഗീകരിക്കുന്നുവെന്നും അടുത്ത പരമ്പരയില്‍ ശക്തമായി തിരിച്ചുവരുമെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.
അവസാന ടെസ്റ്റില്‍ ടീം ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ച ഋഷഭ് പന്തിന്റെയും, കെ.എല്‍. രാഹുലിന്റെയും ബാറ്റിംഗ് പ്രകടനത്തെ പ്രശംസിക്കാനും കോഹ്‌ലി മറന്നില്ല. ഇവരിരുവരെയും പോലെയുള്ള താരങ്ങളില്‍ ടീം ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.