ശബരിമലയില്‍ ഇനി സ്വകാര്യവാഹനങ്ങള്‍ക്ക്  അനുമതി ബേസ് ക്യാമ്പ് വരെ മാത്രം

base camp

പത്തനംതിട്ട: ശബരിമലയില്‍ ഇനി സ്വകാര്യവാഹനങ്ങള്‍ക്ക് അനുമതി ബേസ് ക്യാമ്പ് വരെ മാത്രം.നിലക്കല്‍ ബേസ് ക്യാമ്പ് വാഹന പാര്‍ക്കിംഗ് കേന്ദ്രമാകുമ്പോള്‍ തുടര്‍ന്ന് പമ്പ വരെ എത്തുന്നതിന് തീര്‍ത്ഥാടകര്‍ക്കായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ സജ്ജീകരിക്കും.
ഈ മാസം 16 ന് ആരംഭിക്കുന്ന കന്നിമാസ പൂജകള്‍ക്ക് മുമ്പായി പുതിയ ക്രമീകരണം നിലവില്‍ വരും. നിലക്കല്‍ ബേസ് ക്യാമ്പ് പമ്പ ഹില്‍ ടോപ്പ് എന്നിവ ഉള്‍പ്പെടുത്തി മാസ്റ്റര്‍ പ്ലാന്‍ ആവിഷ്‌കരിക്കാനും പമ്പയില്‍ ഇന്നലെ നടന്ന ഉന്നതതല യോഗം തീരുമാനിച്ചു നിലയ്ക്കലിലെ റബര്‍ മരങ്ങള്‍ മുറിച്ച് നീക്കി അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള സ്ഥലം കണ്ടെത്തും. പമ്പ മണപ്പുറത്ത് ദേവസ്വത്തിന്റെ കൈവശമുള്ള ഭൂമിയില്‍ പുതുതായി ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഒരുക്കും. നിലയ്ക്കല്‍, പമ്പ കെ.എസ്.ആര്‍.ടി.സി, പാര്‍ക്കിംഗ് ഗ്രൗണ്ട്. ഹില്‍ ടോപ്പ് എന്നിവയെ ഉള്‍പ്പെടുത്തി മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കും പളയത്തെ തുടര്‍ന്ന് തകര്‍ന്ന പമ്പ മണപ്പുറത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഹില്‍ ടോപ്പില്‍ നിന്നുള്ള പുതിയ പാലത്തിനടക്കമുള്ള ചെലവ് ദേവസ്വം ബോര്‍ഡ് വഹിക്കും. പമ്പ തീരത്ത് സ്‌നാനത്തിനും ബലിതര്‍പ്പണത്തിനും സംവിധാനം ഉണ്ടാകും. ഇവിടെ തകര്‍ന്ന വ്യാപാര സ്ഥാപനങ്ങള്‍ കരാര്‍ എടുത്തവര്‍ക്ക് അതേ ഇടത്തില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കും. കൂടുതല്‍ തുകയ്ക്ക് കരാര്‍ എടുത്തവര്‍ക്ക് നിലയ്ക്കലില്‍ അനുയോജ്യമായ സ്ഥലം അനുവദിക്കുന്നതിന്നും ആലോചനയുണ്ട്.