സംസ്ഥാനത്ത് ചൂടു കൂടുന്നു; സൂര്യാഘാത മുന്നറിയിപ്പ്

കോഴിക്കോട്: പ്രളയത്തിനു ശേഷം സംസ്ഥാനത്ത് ചൂടു കൂടുന്നു. കോഴിക്കോട്, പാലക്കാട്, വയനാട്, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലാണ് അന്തരീക്ഷ താപനില വര്‍ദ്ധിക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ ഇങ്ങനെ ചൂടുകൂടുന്നത് പതിവല്ല. വേനല്‍ക്കാലത്തിനു സമാനമായ ചൂടാണ് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും അനുഭവപ്പെടുന്നത്.35 ഡിഗ്രി വരെ താപനില വര്‍ദ്ധിച്ചിട്ടുണ്ട്. രാത്രിയിലും പുലര്‍ ച്ചെയിലുമാണ് ചൂടിനു അല്‍പ്പമെങ്കിലും കുറവുള്ളത്. വയനാട് അടക്കമുള്ള ജില്ലകളില്‍ സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.ജലാശങ്ങളിലും കിണറുകളിലും വെള്ളത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞുവരുന്നതും ആശങ്കയ്ക്കിടയാക്കുന്നു. മിക്ക നദികളിലെയും നീ രൊഴുക്ക് കുറഞ്ഞിട്ടുണ്ട്.കൊ ടുംവേനലില്‍ മാത്രം കണ്ടുവരുന്ന ഭൂമി വിണ്ടുകീറുന്ന പ്രതിഭാസവും ദൃശ്യമാണ്.കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ഭൗമശാസ്ത്ര വിദഗ്ധരുമെല്ലാം ഗൗരവമായാണ് ഈ വിഷയങ്ങളെ കാണുന്നത്. മണ്‍സൂണ്‍ ദുര്‍ബലമാകുന്നതിനോടൊപ്പം വടക്കു പടിഞ്ഞാറന്‍ കാറ്റു ശക്തമാകുന്നതുമാണ് ചൂടു കൂടാന്‍ കാരണമായി ഇവര്‍ പറയുന്നത്.