കോഴിക്കോട് കൈകോര്‍ത്തപ്പോള്‍  ഇന്നലെ മാത്രം ലഭിച്ചത് 4. 09 കോടി

കോഴിക്കോട്: കേരളത്തിന്റെ നവീകരണത്തിനായി കോഴിക്കോട് കൈകോര്‍ത്തപ്പോള്‍ ഇന്നലെ മാത്രം ലഭിച്ചത് 4. 09 കോടി രൂപ.ഫറോക്കിലും കോഴിക്കോട് കളക്ടറേറ്റിലും തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ സിറ്റിങ്ങില്‍ ചെക്കും ഡ്രാഫ്റ്റുമായി നിരവധി ആളുകളെത്തി.
ഒരു ദിവസം മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 4, 09, 85,902 രൂപ. ജില്ലാ പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് നല്‍കിയ ഒരു കോടിയും ജില്ലാ കളക്ടറുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ലഭിച്ച ഒരു കോടി രൂപയും മന്ത്രി ടി പി രാമകൃഷ്ണന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും ജില്ലാ കളക്ടര്‍ യു വി ജോസും കൈമാറിയിരുന്നു. ഫറോക്കില്‍ തൊഴിലാളികളും വ്യാപാരികളുമെല്ലാം സംഭാവന നല്‍കി.
മൂന്ന് മണിക്കൂറില്‍ കിട്ടിയത് ഫറോക്കില്‍ മാത്രം 1,4 5,95,902 രൂപ. കോഴിക്കോട് 2,63, 90,000 രൂപയും കിട്ടി.ചൊവ്വാഴ്ച വടകരയിലും കുറ്റ്യാടിയിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന വിഭവ സമാഹരണത്തില്‍ 1.57 കോടി രൂപയാണ് കിട്ടിയത്. ഇന്ന് താമരശേരി പൊതുമരാമത്ത് റസ്റ്റ്ഹൗസിലും മുക്കം സര്‍വീസ് സഹകരണ ബാങ്കുഹാളിലുമാണ് സിറ്റിംഗ്.