രൂപ എക്കാലത്തെയും താഴ്ന്ന നിലയില്‍

indian rupees and dollar

ഇന്ധനവില ഇന്നും കൂടി

തിരുവനന്തപുരം: ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. 72.97 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയെ കൈയൊഴിയുന്നതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. രൂപയുടെ ഇടിവും ഓഹരി വിപണിയിലുണ്ടായ തകര്‍ച്ചയും കാരണം കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 4.14 ലക്ഷം കോടിയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. ഇന്ന് ബോംബെ സൂചിക സെന്‍സെക്‌സ് 120.30 പോയിന്റ് ഉയര്‍ന്ന് 37,533ലാണ് വ്യാപാരം നടത്തുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 29.70 പോയിന്റ് ഉയര്‍ന്ന് 11,317ലാണ് വ്യാപാരം നടത്തുന്നത്. അതിനിടെ ഇന്ധനവില ഇന്നും കൂടി. പെട്രോളിനും ഡീസലിനും മൂന്ന് മുതല്‍ 14 വരെ പൈസയാണ് കൂടിയത്. തുടര്‍ച്ചയായ 43ആം ദിവസമാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്. കോഴിക്കോട് പെട്രോളിന് മൂന്ന് പൈസ കൂടി 83.24 രൂപയായി. 77.25 രൂപയാണ് ഡീസല്‍ വില. തിരുവനന്തപുരത്ത് ഇന്ധനവിലയില്‍ പെട്രോളിന് 84.19 രൂപയും ഡീസലിന് 78.14 രൂപയുമാണ് വില. ഡല്‍ഹിയില്‍ പെട്രോളിന് 14 പൈസ കൂടി 80.87 രൂപയായി. ഡീസലിനും 14 പൈസ കൂടി 72.97 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് മാത്രം പെട്രോളിന് മൂന്ന് രൂപ 49 പൈസയും ഡീസലിന് നാല് രൂപ 18 പൈസയുമാണ് കൂടിയത്.