ഐശ്വര്യ ലക്ഷ്മി തമിഴിലേക്ക്, അരങ്ങേറ്റം വിശാലിനൊപ്പം

kkkhhhh

ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളത്തിന്റെ പ്രിയനായികയായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരം കോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. വിശാലിനെ നായകനാക്കി സുന്ദര്‍.സി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ തമിഴ് സിനിമാ പ്രവേശനം.തെന്നിന്ത്യന്‍ സുന്ദരി തമന്നയാണ് ചിത്രത്തിലെ മറ്റൊരു നായിക. ആക്ഷന്‍ റോളായിരിക്കും ചിത്രത്തില്‍ തമന്നയ്ക്ക് എന്നാണ് അറിയുന്നത്. വളരെ നല്ല വേഷമാണ് ചിത്രത്തില്‍ തനിക്ക് ലഭിച്ചിരിക്കുന്നതെന്നും, തിരക്കഥ വളരെയധികം ഇഷ്ടമായതുകൊണ്ടാണ് അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി. ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ‘വരത്തന്‍’, ആസിഫ് അലി ചിത്രം ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്നിവയാണ് ഇനി ഐശ്വര്യയുടേതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രങ്ങള്‍. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവില്‍’ കാളിദാസ് ജയറാമിന്റെ നായികയായും ഐശ്വര്യ എത്തുന്നുണ്ട്.