ഗായകനായി ധര്‍മജന്‍

darmajan

കോമഡി വേഷങ്ങളിലൂടെ മലയാളി മനസില്‍ ഇടംനേടിയ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഗായകനാകുന്നു. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന സകലകശാല എന്ന ചിത്രത്തിലൂടെയാണ് ധര്‍മ്മജന്റെ ഗായകനായുള്ള അരങ്ങേറ്റം. ‘പഞ്ചാര പാല് മിഠായി…’ എന്ന പഴയ കാല ഗാനത്തിന്റെ ഈണത്തില്‍ ‘പണ്ടാര കാലന്‍ മത്തായി, പണ്ടാര ഫാദര്‍ മത്തായി…’ എന്ന ഗാനമാണ് ധര്‍മ്മജന്‍ പാടുന്നത്. എബി ടോം സിറിയക്കാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഒരു മുഴുനീള കാമ്പസ് ചിത്രമാണ് സകലകലാശാല. ജയരാജ് സെഞ്ച്വറിയും മുരളി ഗിന്നസും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നിര്‍മ്മാണം: ഷാജി മൂത്തേടന്‍. അതേസമയം എ.ആര്‍. ബിനുരാജ് സംവിധാനം ചെയ്യുന്ന നിത്യഹരിത നായകന് വേണ്ടിയും ധര്‍മ്മജന്‍ പാടുന്നുണ്ട്. ഈ ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികൂടിയാണ് ധര്‍മ്മജന്‍. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനാകുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ രവീണ, ശിവകാമി, അഖില എന്നിവരാണ് നായികമാര്‍. ധര്‍മ്മജനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.