ഷൂട്ടിംഗിനിടെ കുഴഞ്ഞുവീണ നടന്‍ മരിച്ചു

തൃശൂര്‍: സിനിമാ ഷൂട്ടിംഗിനിടെ സെറ്റില്‍ കുഴഞ്ഞുവീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ മരിച്ചു. കുഞ്ഞുമുഹമ്മദ് (കുഞ്ഞിക്ക 68) ആണ് മരിച്ചത്. സത്യന്‍ അന്തിക്കാടിന്റെ ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ എറണാകുളത്തുവച്ചായിരുന്നു സംഭവം. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വൈകിട്ടു മരിക്കുകയായിരുന്നു. നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യനും ശാരദയും നായികനായകന്‍മാരായി അഭിനയിച്ച ഇണപ്രാവുകള്‍ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ബോയി ആയാണ് കുഞ്ഞുമുഹമ്മദ് സിനിമാരംഗത്ത് എത്തുന്നത്. മതിലകത്തെ ഹമീദ് കാക്കശേരിയാണ് കുഞ്ഞിക്കയെ സിനിമാമേഖലയിലേക്കു കൊണ്ടുവന്നത്. കമലിന്റെ പ്രാദേശിക വാര്‍ത്തകളില്‍ അഭിനയിച്ച കുഞ്ഞിക്ക പിന്നീട് കമലിന്റെ എല്ലാ ചിത്രങ്ങളിലും ചെറിയ വേഷങ്ങള്‍ ചെയ്തു.