ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മെഹുല്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് വിവാദ വജ്യവ്യാപാരി മെഹുല്‍ ചോക്‌സ്‌കി. കേസില്‍ പ്രതിചേര്‍ത്തതിനു പിന്നാലെ രാജ്യം വിട്ട മെഹുല്‍ ചോക്‌സ്‌കി ആന്റിഗ്വയില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത വീഡിയോയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളെ വിമര്‍ശിച്ചത്. ആരോപണങ്ങള്‍ തെറ്റാന്നും അവയ്‌ക്കൊന്നും അടിസ്ഥാനമില്ലെന്നും പറഞ്ഞ ചോക്‌സ്‌കി തന്റെ സ്വത്ത് വകകള്‍ ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് അനധികൃതമായാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ചോക്‌സ്‌കിക്കെതിരെ റെഡ്‌കോര്‍ണര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്റര്‍പോളിനോട് ആവര്‍ത്തിച്ചാവശ്യപ്പെട്ടതിനു പിന്നാലെയാണ് വീഡിയോ പുറത്ത് വന്നത്. ചോക്‌സിയെ തടഞ്ഞുവെക്കണമെന്ന് ഇന്ത്യ ആന്റിഗ്വയോട് ആവശ്യപ്പെട്ടിരുന്നു. 13,500 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് മെഹുല്‍ ചോക്‌സി രാജ്യംവിട്ടത്. വജ്ര വ്യാപാരിയും മരുമകനുമായ നീരവ് മോദിയാണ് കേസിലെ മുഖ്യപ്രതി.