നെടുമ്പാശേരിയില്‍ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് 70 ശതമാനം പൂര്‍ത്തിയായി

കൊച്ചി: പ്രളയത്തില്‍ വീടുകളിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നെടുമ്പാശേരി പഞ്ചായത്തില്‍ 70 ശതമാനം പൂര്‍ത്തിയായി. കേരള ഐടി മിഷന്റെ നേതൃത്വത്തില്‍ മൂക്കന്നൂര്‍ ഫിസാറ്റ് എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് നെടുമ്പാശേരി പഞ്ചായത്തില്‍ വിവരശേഖരണം നടത്തുന്നത്. വീടുകളില്‍ നേരിട്ടെത്തിയാണ് വിവരശേഖരണം. റീ ബില്‍ഡ് കേരള എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുകയാണ് ചെയ്യുന്നത്. മൂന്ന് വിഭാഗങ്ങള്‍ തിരിച്ചാണ് നാശനഷ്ടങ്ങള്‍ കണക്കാക്കുന്നത്. പ്രത്യേക പരിശീലനം നല്‍കിയാണ് വിദ്യാര്‍ഥികളെ കണക്കെടുപ്പിന് അയക്കുന്നത്.