മൂന്ന് ഭാഷകളില്‍ പ്രഭാസ് ചിത്രം

prabhas

മൂന്ന് ഭാഷകളില്‍ ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രത്തില്‍ പ്രഭാസ് നായകനാകുന്നു. ഇപ്പോള്‍ സഹോ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രഭാസ് തന്നെയാണ് പുതിയ ചിത്രത്തിന്റെ വാര്‍ത്തകള്‍ പുറത്തു വിട്ടത്. ചിത്രത്തിന്റെ പൂജ ഹൈദരാബാദില്‍ നടന്നു. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. കെ.രാധാകൃഷ്ണ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജില്‍ എന്ന ആദ്യ തെലുങ്ക് ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് കെ.രാധാകൃഷ്ണകുമാര്‍.
പൂജ ഹെഗ്‌ഡേയാണ് പ്രഭാസിന്റെ നായികയാവുന്നത്. യുവി ക്രിയേഷന്‍സും ഗോപികൃഷ്ണ മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.