മഞ്ജുവിനൊപ്പം കാളിദാസ്

kkk2

ഉറുമി എന്ന മെഗാ മാസ് ചിത്രത്തിന് ശേഷം മലയാളത്തില്‍ മറ്റൊരു ബിഗ് പ്രോജക്ടുമായി എത്തുകയാണ് ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്ധര്‍ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.
നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയ വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ദുബായിലുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് സന്തോഷ് ശിവന്‍ ചിത്രം ഒരുക്കുന്നത്. ഒക്ടോബര്‍ 20ന് ആലപ്പുഴയില്‍ സിനിമയുടെ ചിത്രീകണം ആരംഭിക്കും. അതേസമയം, മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണത്തിരക്കിലാണ് നിലവില്‍ മഞ്ജു. ഇക്കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ആരംഭിച്ച ജീത്തു ജോസഫ് ചിത്രം, ആഷിക് അബുവിന്റെ ‘വൈറസ്’എന്നിവയടക്കം കാളിദാസിനും ഈ വര്‍ഷം തിരക്കിന്റേത് തന്നെയാണ്.