ഇന്ധനവില വര്‍ധന: കെഎസ്ആര്‍ടിസിയുടെ പ്രതിദിന അധിക ബാധ്യത 39 ലക്ഷം തിരുവനന്തപുരം: ഇന്ധനവില കുത്തനെ ഉയര്‍ന്നതു കെഎസ്ആര്‍ടിസിക്കും അധിക ബാധ്യതയാകുന്നു. ഇതുമൂലം 39 ലക്ഷത്തോളം രൂപയുടെ അധികബാധ്യതയാണ് പ്രതിദിനം കെഎസ്ആര്‍ടിസിക്കുണ്ടാക്കുന്നത്. ഇതു പ്രതിമാസം 12.2 കോടി രൂപയുടേയും പ്രതിവര്‍ഷം 146 കോടി രൂപയുടേയും അധികബാധ്യതയുണ്ടാകും. ഇപ്പോഴത്തെ യാത്രാ നിരക്ക് നിലവില്‍വന്നപ്പോള്‍ 64.78 രൂപയായിരുന്നു ഒരു ലിറ്റര്‍ ഡീസലിന്റെ വില. 12 രൂപയിലധികമാണ് ഇപ്പോള്‍ ലിറ്ററിനു മേലുള്ള വര്‍ധന. എണ്ണ വിലയിലെ ഈ അധികബാധ്യത കണക്കിലെടുത്താണ് യാത്രക്കാര്‍ വളരെ കുറവുള്ള റൂട്ടുകളില്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നിര്‍ബന്ധിതമായിരിക്കുന്നത്. അതേസമയം യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലും യാത്രാക്ലേശം ശ്രദ്ധയില്‍പ്പെടുന്നയിടങ്ങളിലും അധിക സര്‍വീസുകള്‍ നടത്തുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ധനകമ്പനികള്‍ക്കുള്ള കുടിശിക കുമിഞ്ഞു കൂടിയതോടെ ഓണക്കാലത്ത് ഇന്ധനവിഹിതം കമ്പനികള്‍ വെട്ടിക്കുറച്ചിരുന്നു. തുടര്‍ന്ന് കെഎസ്ആര്‍ടിസി എംഡിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇന്ധനവിതരണം പുനഃസ്ഥാപിച്ചത്. നിലവില്‍ കെഎസ്ആര്‍ടിസിയില്‍ ഇന്ധനക്ഷാമമില്ല. എന്നാല്‍ ഷെഡ്യൂള്‍ പുനഃകമീകരണത്തെ തുടര്‍ന്ന് സംസ്ഥാനവ്യാപകമായി കെഎസ്ആര്‍ടിസിയുടെ പ്രതിദിന സര്‍വീസില്‍ ഒരു ലക്ഷം കിലോമീറ്ററോളം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഡിപ്പോകള്‍ക്കുള്ള ഇന്ധനവിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്തു. പ്രതിസന്ധി പരിഹരിക്കാന്‍ 50 കോടി രൂപ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ഈ തുക അനുവദിച്ചുകിട്ടാന്‍ പ്രയാസമാണ്. പ്രളയത്തെ തുടര്‍ന്ന് 30 കോടി രൂപയുടെ നഷ്ടം കെഎസ്ആര്‍ടിസിക്കുണ്ടായതായാണ് വിലയിരുത്തല്‍. കോര്‍പറേഷന്റെ ഒന്‍പതു ഡിപ്പോകള്‍ പൂര്‍ണമായും 15 ഡിപ്പോകള്‍ ഭാഗികമായും വെള്ളത്തിനടിയിലായി. കട്ടപ്പന ഡിപ്പോ ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോകുകയും ചെയ്തു. വെള്ളം കയറിയതുമൂലം മാത്രം 7.50 കോടിയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. ബസ് സര്‍വീസ് മുടങ്ങിയതു മൂലമുള്ള നഷ്ടം 14.27 കോടിയാണ്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി കെഎസ്ആര്‍ടിസിയുടെ വാഹനങ്ങള്‍ വിട്ടുനല്‍കിയ ഇനത്തില്‍ 4.41 കോടിയുടെയും വര്‍ക് ഷോപ്പ് ഉപകരണങ്ങള്‍, ഡീസല്‍, സ്‌പെയര്‍പാര്‍ട്‌സ് എന്നിവ നഷ്ടപ്പെട്ട ഇനത്തില്‍ 3.88 കോടിയുടെയും നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകളിലെ മള്‍ട്ടി ഡ്യൂട്ടി സംന്പ്രദായം മാറി ഇന്നലെ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നിലവില്‍വന്നു. ഇതു പ്രകാരം ഒരു ജീവനക്കാരനെ ഒരു ദിവസം എട്ടു മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവദിക്കൂ. എട്ടു മണിക്കൂര്‍ ഡ്യൂട്ടി ചെയ്തതിനുശേഷമുള്ള ഡ്യൂട്ടി മറ്റൊരു ജീവനക്കാരനെ ഉപയോഗിച്ചാകും പൂര്‍ത്തിയാക്കുക. കെഎസ്ആര്‍ടിസിയുടെ സമഗ്ര പുനരുദ്ധാരണത്തിനായി നിയോഗിച്ച പ്രഫ.സുശീല്‍ ഖന്നയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.

ksrtc

തിരുവനന്തപുരം: ഇന്ധനവില കുത്തനെ ഉയര്‍ന്നതു കെഎസ്ആര്‍ടിസിക്കും അധിക ബാധ്യതയാകുന്നു. ഇതുമൂലം 39 ലക്ഷത്തോളം രൂപയുടെ അധികബാധ്യതയാണ് പ്രതിദിനം കെഎസ്ആര്‍ടിസിക്കുണ്ടാക്കുന്നത്. ഇതു പ്രതിമാസം 12.2 കോടി രൂപയുടേയും പ്രതിവര്‍ഷം 146 കോടി രൂപയുടേയും അധികബാധ്യതയുണ്ടാകും.
ഇപ്പോഴത്തെ യാത്രാ നിരക്ക് നിലവില്‍വന്നപ്പോള്‍ 64.78 രൂപയായിരുന്നു ഒരു ലിറ്റര്‍ ഡീസലിന്റെ വില. 12 രൂപയിലധികമാണ് ഇപ്പോള്‍ ലിറ്ററിനു മേലുള്ള വര്‍ധന. എണ്ണ വിലയിലെ ഈ അധികബാധ്യത കണക്കിലെടുത്താണ് യാത്രക്കാര്‍ വളരെ കുറവുള്ള റൂട്ടുകളില്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നിര്‍ബന്ധിതമായിരിക്കുന്നത്. അതേസമയം യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലും യാത്രാക്ലേശം ശ്രദ്ധയില്‍പ്പെടുന്നയിടങ്ങളിലും അധിക സര്‍വീസുകള്‍ നടത്തുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ധനകമ്പനികള്‍ക്കുള്ള കുടിശിക കുമിഞ്ഞു കൂടിയതോടെ ഓണക്കാലത്ത് ഇന്ധനവിഹിതം കമ്പനികള്‍ വെട്ടിക്കുറച്ചിരുന്നു. തുടര്‍ന്ന് കെഎസ്ആര്‍ടിസി എംഡിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇന്ധനവിതരണം പുനഃസ്ഥാപിച്ചത്. നിലവില്‍ കെഎസ്ആര്‍ടിസിയില്‍ ഇന്ധനക്ഷാമമില്ല.
എന്നാല്‍ ഷെഡ്യൂള്‍ പുനഃകമീകരണത്തെ തുടര്‍ന്ന് സംസ്ഥാനവ്യാപകമായി കെഎസ്ആര്‍ടിസിയുടെ പ്രതിദിന സര്‍വീസില്‍ ഒരു ലക്ഷം കിലോമീറ്ററോളം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഡിപ്പോകള്‍ക്കുള്ള ഇന്ധനവിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്തു.
പ്രതിസന്ധി പരിഹരിക്കാന്‍ 50 കോടി രൂപ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ഈ തുക അനുവദിച്ചുകിട്ടാന്‍ പ്രയാസമാണ്. പ്രളയത്തെ തുടര്‍ന്ന് 30 കോടി രൂപയുടെ നഷ്ടം കെഎസ്ആര്‍ടിസിക്കുണ്ടായതായാണ് വിലയിരുത്തല്‍. കോര്‍പറേഷന്റെ ഒന്‍പതു ഡിപ്പോകള്‍ പൂര്‍ണമായും 15 ഡിപ്പോകള്‍ ഭാഗികമായും വെള്ളത്തിനടിയിലായി. കട്ടപ്പന ഡിപ്പോ ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോകുകയും ചെയ്തു.
വെള്ളം കയറിയതുമൂലം മാത്രം 7.50 കോടിയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. ബസ് സര്‍വീസ് മുടങ്ങിയതു മൂലമുള്ള നഷ്ടം 14.27 കോടിയാണ്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി കെഎസ്ആര്‍ടിസിയുടെ വാഹനങ്ങള്‍ വിട്ടുനല്‍കിയ ഇനത്തില്‍ 4.41 കോടിയുടെയും വര്‍ക് ഷോപ്പ് ഉപകരണങ്ങള്‍, ഡീസല്‍, സ്‌പെയര്‍പാര്‍ട്‌സ് എന്നിവ നഷ്ടപ്പെട്ട ഇനത്തില്‍ 3.88 കോടിയുടെയും നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകളിലെ മള്‍ട്ടി ഡ്യൂട്ടി സംന്പ്രദായം മാറി ഇന്നലെ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നിലവില്‍വന്നു. ഇതു പ്രകാരം ഒരു ജീവനക്കാരനെ ഒരു ദിവസം എട്ടു മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവദിക്കൂ.
എട്ടു മണിക്കൂര്‍ ഡ്യൂട്ടി ചെയ്തതിനുശേഷമുള്ള ഡ്യൂട്ടി മറ്റൊരു ജീവനക്കാരനെ ഉപയോഗിച്ചാകും പൂര്‍ത്തിയാക്കുക. കെഎസ്ആര്‍ടിസിയുടെ സമഗ്ര പുനരുദ്ധാരണത്തിനായി നിയോഗിച്ച പ്രഫ.സുശീല്‍ ഖന്നയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.