പ്രളയബാധിത സ്‌കൂളുകളുടെയും സംഭാവനയുടെയും കണക്കെടുപ്പ് സമ്പൂര്‍ണ വെബ്‌പോര്‍ട്ടല്‍ വഴി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളില്‍ നിന്നും പണം ശേഖരിക്കുന്നതിനും കണക്ക് രേഖപ്പെടുത്തുന്നതിനും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (ഗകഠഋ) സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തി.
ഓരോ സ്‌കൂളും ശേഖരിക്കുന്ന തുക 11ന് വൈകുന്നേരം ‘സമ്പൂര്‍ണ’സ്‌കൂള്‍ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറിലാണ് രേഖപ്പെടുത്തേണ്ടത്. എസ്ബിഐയുടെ പോര്‍ട്ടലില്‍ ഓണ്‍ലൈനായും ചെലാന്‍ ഉപയോഗിച്ച് ശാഖകള്‍ വഴിയും പൊതുവിദ്യാഭ്യാസവകുപ്പിന്റെ ബാങ്ക് അക്കൗണ്ടില്‍ പണമടയ്ക്കാം.
സംസ്ഥാനത്തെ ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള മുഴുവന്‍ സ്‌കൂളുകളുടെയും (സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയവിദ്യാലയങ്ങള്‍ ഉള്‍പ്പെടെ) വിശദാംശങ്ങള്‍ സമ്പൂര്‍ണയില്‍ രേഖപ്പെടുത്തണം എന്ന് നേരത്തെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സമ്പൂര്‍ണ പോര്‍ട്ടല്‍ വഴി നടത്താന്‍ നിര്‍ദേശിക്കുന്ന സര്‍ക്കുലറും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ംംം.മൊുീീൃിമ.ശെേരവീീഹ.ഴീ്.ശി പോര്‍ട്ടലില്‍ ആണ് ഫണ്ടുശേഖരണ വിവരങ്ങള്‍ നല്‍കേണ്ടത്. പ്രൈമറിഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ നിലവിലുള്ള ‘സമ്പൂര്‍ണ’ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കിയും ഹയര്‍സെക്കന്‍ഡറിവിഎച്ച്എസ്ഇ വിഭാഗങ്ങള്‍ എച്ച്എസ് ക്യാമ്പില്‍ നല്‍കിയിട്ടുള്ള ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കിയും സമ്പൂര്‍ണ പോര്‍ട്ടലില്‍ പ്രവേശിക്കാം. സിബിഎസ്ഇ/ഐസിഎസ്ഇ തുടങ്ങിയ സംസ്ഥാന സിലബസിനു പുറമെയുള്ള സ്‌കൂളുകള്‍ സമ്പൂര്‍ണയില്‍ നല്‍കിയ ലിങ്കില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യണം. പ്രളയ ബാധിത സ്‌കൂളുകളിലെ കെട്ടിടം, ചുറ്റുമതില്‍