വൈദ്യുതി ലഭ്യതയില്‍ 700 മെഗാവാട്ടിന്റെ കുറവ്

electricity

തിരുവനന്തപുരം: കേന്ദ്രപൂളില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ കുറവു വന്നതിനാല്‍ വൈകുന്നേരം 6.30 മുതല്‍ 9.30വരെ നിയന്ത്രണ സാധ്യതയുള്ളതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു. താല്‍ച്ചറില്‍ നിന്ന് 200 മെഗാവാട്ടിന്റെയും കൂടംകുളത്തു നിന്ന് 266 മെഗാവാട്ടിന്റെയും കുറവു വന്നിട്ടുണ്ട്. ഇതുകൂടാതെ ലോവര്‍ പെരിയാര്‍, പന്നിയാര്‍, പെരിങ്ങല്‍കുത്ത് തുടങ്ങിയ ജലവൈദ്യുത നിലയങ്ങളും കുത്തുങ്കല്‍, മണിയാര്‍ അടക്കമുള്ള സ്വകാര്യ വൈദ്യുത നിലയങ്ങളും വെള്ളപ്പൊക്കത്തില്‍ തകരാറിലായിരിക്കുകയാണ്.700 മെഗാവാട്ടിന്റെ കുറവുവന്നത് കമ്പോളത്തില്‍ നിന്നു വാങ്ങി പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ആവശ്യത്തിന് വൈദ്യുതി ലഭിക്കാതെ വന്നാല്‍ വൈകുന്നേരം ചെറിയ തോതില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നു വൈദ്യുതി ബോര്‍ഡ് അറിയിച്ചു.