മോദി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം: മന്‍മോഹന്‍ സിംഗ്

Manmohan_Singh

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ബിജെപി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു മന്‍മോഹന്‍ ആഞ്ഞടിച്ചത്.നമ്മുടെ ചെറുപ്പക്കാര്‍ നിരാശയോടെ മോദി വാഗ്ദാനം ചെയ്ത രണ്ടു കോടി തൊഴില്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. കഴിഞ്ഞ നാലു വര്‍ഷമായി തൊഴില്‍ അസരങ്ങളുടെ വളര്‍ച്ച താഴേക്കാണ്. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതായി ന്യായീകരിക്കാന്‍ ഉണ്ടാക്കുന്ന കണക്കുകളിലും അക്കങ്ങളിലും ആളുകള്‍ക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളും ദളിതുകളും ന്യൂനപക്ഷങ്ങളും രാജ്യത്ത് അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത്. ശാസ്ത്രസാങ്കേതിക രംഗത്തെ ശരിയായി അഭിസംബോധന ചെയ്യാന്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.