പ്രളയക്കെടുതി ലോകബാങ്ക് സംഘം അടുത്തയാഴ്ചയെത്തും

world bank

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ലോകബാങ്ക് സംഘം അടുത്തയാഴ്ച സംസ്ഥാനത്തെത്തും. 20 അംഗ സംഘമാണ് കേരളത്തില്‍ എത്തുന്നത്. സംസ്ഥാനത്ത് വിശദമായ വിലയിരുത്തല്‍ നടത്തുമെന്ന് ലോകബാങ്ക് പ്രതിനിധികള്‍ വ്യക്തമാക്കി. പ്രളയക്കെടുതിയില്‍ തകര്‍ന്ന കെഎസ്ടിപി റോഡുകളും സംഘം പരിശോധിക്കും. ലോകബാങ്ക് നിബന്ധനകളില്‍ പ്രളയദുരിതത്തെത്തുടര്‍ന്ന് അയവുണ്ടാകുമെന്നാണ് സൂചന. കേരളത്തിന് വായ്പ നല്‍കുമെന്ന് ലോകബാങ്ക് പ്രതിനിധികള്‍ നേരത്തെ അറിയിച്ചിരുന്നു. ഉദാരമായ വ്യവസ്ഥകളോടുകൂടിയ ദീര്‍ഘകാല വായ്പയാണ് ലോകബാങ്കിനോട് കേരളം അഭ്യര്‍ഥിച്ചത്.