രാജീവ് ഗാന്ധി വധക്കേസ്: നളിനി പരോള്‍ ഹര്‍ജി പിന്‍വലിച്ചു

nalini

ചൈന്ന: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന നളിനി പരോള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ആറ് മാസത്തെ പരോള്‍ ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് പിന്‍വലിച്ചത്. കേസിലെ ഏഴു പ്രതികളുടെ ജയില്‍മോചന വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാറിന് തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്. നളിനിയുടെ മകള്‍ അരിദ്രയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് നളിനി പരോളിന് അപേക്ഷിച്ചത്. അരിദ്ര ലണ്ടനിലാണ് താമസിക്കുന്നത്. പ്രതികളെ ജയില്‍ മോചിതരാക്കാന്‍ സര്‍ക്കാരിന് ഗവര്‍ണറെ സമീപിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യങ്ങളില്‍ ഗര്‍ണര്‍ക്ക് തീരുമാനമെടുക്കാമെന്നും പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി വിധിച്ചു. പ്രതികളുടെ വധശിക്ഷ നേരത്തെ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. ഭരണഘടനയുടെ 161ാം അനുഛേദ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ചാണ് എല്ലാ പ്രതികളേയും വിട്ടയക്കാനുള്ള തീരുമാനം തമിഴ്‌നാട് കൈകൊണ്ടത്.