ഉണ്ണിക്കുട്ടന്‍ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി: പെരുമ്പാവൂര്‍ സ്വദേശി സി.എസ്. ഉണ്ണിക്കുട്ടന്‍ കൊലക്കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ആലുവ സ്വദേശി നൗഫല്‍, പാലക്കാട് സ്വദേശി ഷഹനാസ് എന്നിവരെയാണ് മംഗലാപുരത്തുനിന്ന് കര്‍ണാടക പോലീസ് പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയായ ഉണ്ണിക്കുട്ടനെ മംഗലാപുരത്ത് തിങ്കളാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉപ്പനങ്ങാടി സ്റ്റേഷന്‍ പരിധിയിലെ പുഴയില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.ഉണ്ണിയുടെ കഴുത്തിലും നെഞ്ചിലും ആഴത്തില്‍ കുത്തേറ്റിട്ടുണ്ടായിരുന്നു. ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന ഡ്രൈവിംഗ് ലൈസന്‍സില്‍ നിന്നാണ് കൊല്ലപ്പെട്ടത് ഉണ്ണിയാണെന്ന് കര്‍ണാടക പോലീസ് സ്ഥിരീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘാംഗങ്ങളായ മൂന്നുപേരെ ആയുധങ്ങളുമായി പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.