പരാതി പാര്‍ട്ടി രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് പി.കെ. ശശി

sasi

പാലക്കാട്: തനിക്കെതിരായ ലൈംഗികാരോപണ പരാതി പാര്‍ട്ടി രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നോട് പറഞ്ഞിട്ടുണ്ട്. താന്‍ തെറ്റായ വഴിയില്‍ സഞ്ചരിച്ചിട്ടില്ലെന്നും പാര്‍ട്ടിയില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്തു പറയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ അനാവശ്യമായി വേട്ടയാടുകയാണ്. പാര്‍ട്ടിയില്‍ ഒരു പരാതി കിട്ടിയാല്‍ അത് അന്വേക്കാട്ടിയാല്‍ ഏത് നടപടിയും നേരിടാന്‍ തയാറാണ്. അന്വേഷണം നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആര്‍ജവം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പൊതു ജീവിതം എല്ലാവര്‍ക്കും അറിയാവുന്നതാണ്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഇത് രാഷ്ട്രീയമാണെന്ന് പ്രതിപക്ഷത്തുള്ള ചിലര്‍ തന്നോട് ഫോണിലൂടെ പറഞ്ഞിട്ടുണ്ട്. പ്രതിഷേധക്കാരോട് പ്രതിഷേധമില്ലെന്നും ശശി കൂട്ടിച്ചേര്‍ത്തു.