യുഎസ് ഓപ്പണ്‍; സെറീന ഫൈനലില്‍

NEW YORK, NY - AUGUST 27:  Serena Williams of the United States celebrates the point during her women's singles first round match against Magda Linette of Poland on Day One of the 2018 US Open at the USTA Billie Jean King National Tennis Center on August 27, 2018 in the Flushing neighborhood of the Queens borough of New York City.  (Photo by Julian Finney/Getty Images)

ന്യൂയോര്‍ക്ക്: അമേരിക്കയുടെ സെറീന വില്യംസ് യുഎസ് ഓപ്പണ്‍ ഫൈനലില്‍ കടന്നു. ലാത്‌വിയന്‍ താരം അനാസ്താസ്യ സെവസ്‌തോവയെ സെമിയില്‍ പരാജയപ്പെടുത്തിയാണ് സെറീന ഫൈനലില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായിരുന്നു സെറീനയുടെ വിജയം. സ്‌കോര്‍: 63, 60. ആദ്യ സെറ്റില്‍ മൂന്നു ഗെയിമുകള്‍ വഴങ്ങിയ സെറീന ഒറ്റ ഗെയിംപോലും വഴങ്ങാതെയാണ് രണ്ടാം സെറ്റ് സ്വന്തമാക്കിയത്.
അമ്മയായ ശേഷം ഇതു രണ്ടാം തവണയാണ് സെറീന ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ കടക്കുന്നത്. ജൂലൈയില്‍ വിംബിള്‍ഡണ്‍ ഫൈനലില്‍ ആംഗലിക് കെര്‍ബറിനു മുന്നില്‍ സെറീനയ്ക്കു അടിയറവ് പറയേണ്ടിവന്നിരുന്നു. ഇവിടെ വിജയിക്കാനായാല്‍ മാര്‍ഗററ്റ് കോര്‍ട്ടിന്റെ 24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന റിക്കാര്‍ഡിനൊപ്പം എത്താനാവും. ഒമ്പതാം തവണയാണ് സെറീന യുഎസ് ഓപ്പണ്‍ ഫൈനലില്‍ കടക്കുന്നത്.