കാളിദാസന് നായിക അപര്‍ണ ബാലമുരളി

kalidas

കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തുജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് മിസ്റ്റര്‍ റൗഡിയെന്ന് പേരിട്ടു. സെപ്തംബര്‍ ഒമ്പതിന് എറണാകുളത്ത് ചിത്രീകരണം തുടങ്ങുന്ന ഈ ചിത്രത്തില്‍ അപര്‍ണാ ബാലമുരളിയാണ് കാളിദാസ് ജയറാമിന്റെ നായിക. ആഷിഖ് അബുവിന്റെ വൈറസ്,മിഥുന്‍ മാനുവല്‍ തോമസിന്റെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, അല്‍ഫോണ്‍സ് പുത്രന്റെ തമിഴ് ചിത്രം എന്നിവയും കാളിദാസ് ജയറാം കമ്മിറ്റ് ചെയ്ത ചിത്രങ്ങളാണ്. ബിജുമേനോന്‍ നായകനായ രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രം നിര്‍മ്മിച്ച ഹണ്‍ഡ്രത്ത് മങ്കി മൂവീസ് നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തിലും കാളിദാസാണ് നായകനാകുന്നത്. സംവിധായകന്‍ ജോഷി മാത്യുവിന്റെ മകനും അഭിനേതാവുമായ സുധീപ് ജോഷിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസംബറിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതെന്നാണ് സൂചന.aparna