യുവജനോത്സവവും ചലച്ചിത്രമേളയും റദ്ദാക്കരുതെന്ന് കെ.എം.മാണി

km-mani

കോട്ടയം : സംസ്ഥാന സ്‌കൂള്‍ യുവജനോത്സവവും അന്തര്‍ദേശീയ ചലച്ചിത്ര മേളയും നെഹ്‌റു ട്രോഫി വള്ളംകളിയും റദ്ദാക്കിയ നടപടി പുന:പരിശോധിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി ആവശ്യപ്പെട്ടു. ഇവയെ വിനോദോപാധിയായി കാണുന്നത് ശരിയല്ല. അനാവശ്യ ചെലവുകളും ആര്‍ഭാടവും നിയന്ത്രിച്ച് ഇത്തരം പരിപാടികള്‍ നടത്തണം. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം നൂറ് കണക്കിന് കുട്ടികള്‍ സര്‍ഗാത്മക കഴിവുകള്‍ മാറ്റുരയ്ക്കുന്ന വിദ്യാഭ്യാസാനുബന്ധ പരിപാടിയാണ് . നെഹ്‌റു ട്രോഫി വള്ളംകളിയും കേരള ട്രാവല്‍ മാര്‍ട്ടും വിദേശ വിനോദ സഞ്ചാരികളെ എക്കാലവും ആകര്‍ഷിച്ചിട്ടുള്ള പരിപാടികളാണ്. ഇവ വേണ്ടെന്നു വച്ചാല്‍ അത് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും മാണി പറഞ്ഞു.