സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. ഇന്ന് പെട്രോളിന് 49 പൈസയും ഡീസലിന് 55 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.30 രൂപയും ഡീസലിന് 77.18 രൂപയുമാണ് വില.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 81.85 രൂപയും ഡീസലിന് 75.72 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോളിന് 82.21 രൂപയും ഡീസലിന് 76.07 രൂപയുമാണ് വില. കോട്ടയത്ത് പെട്രോളിന് 82.16 രൂപയും ഡീസലിന് 76.01 രൂപയുമാണ് വില. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 87.38 രൂപയും ഡീസലിന് 76.50 രൂപയുമാണ് വില. ഈ മാസം സംസ്ഥാനത്ത് പെട്രോളിന് 1.51 രൂപയും ഡീസലിന് 1.96 രൂപയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് ഇന്ധന വില കൂടാന്‍ കാരണമാകുന്നത്. അതേസമയം പെട്രോള്‍, ഡീസല്‍ വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ഒന്പതു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയാവും ബന്ദ്. പ്രളയബാധിത പ്രദേശങ്ങളെ ബന്ദില്‍നിന്ന് ഒഴിവാക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു.