രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍മോചിതരാക്കണമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി : രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍മോചിതരാക്കണമെന്ന് സുപ്രിംകോടതി. തമിഴ്‌നാട് സര്‍ക്കാറിന്റെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. കേസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ എട്ട് മാസം ബാക്കി നില്‍ക്കെയാണ് നടപടി.രാജീവ്ഗാന്ധി വധവുമായി ബന്ധപ്പെട്ട് വി.ശ്രീധരന്‍ എന്ന മുരുകന്‍, എ.ജി. പേരറിവാളന്‍, ടി.സുധേന്ദ്ര രാജ എന്ന ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, നളിനി, രവിചന്ദ്രന്‍ എന്നിവരാണ് ജയിലില്‍ കഴിയുന്നത്.
1991 മെയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വച്ച് രാജീവ് ഗാന്ധിയെ എല്‍ടിടി തീവ്രവാദികള്‍ വധിച്ചത്. തനു എന്ന എല്‍ടിടി തീവ്രവാദി മനുഷ്യ ചാവേറായി പൊട്ടിത്തെറിച്ച് രാജീവ് ഗാന്ധിയെ വധിക്കുകയായിരുന്നു. മറ്റ് പതിനാലോളം പേരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 26 പേര്‍ക്കും ടാഡാ കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍ 1999ല്‍ പേരറിവാളന്‍ അടക്കം നാല് പേര്‍ക്ക് മാത്രമായി സുപ്രീം കോടതി വധശിക്ഷ ചുരുക്കി. ഈ നാല് പേരുടെ വധശിക്ഷ പിന്നീട് സുപ്രീം കോടതി റദ്ദാക്കി. ഇരുപത് വര്‍ഷത്തിലധികം ജയില്‍ശിക്ഷ അനുഭവിച്ചത് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ ഇളവ് ചെയ്തത്