ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ പുതുയുഗം: കരാറില്‍ ഒപ്പുവച്ചു

ന്യൂഡല്‍ഹി: തന്ത്രപ്രധാനമായ കോംകാസ കരാറില്‍ (ഇഛങഇഅടഅ ഇീാാൗിശ രമശേീി െഇീാ ുമശേയശഹശ്യേ മിറ ടലരൗൃശ്യേ അഴൃലലാലി)േ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചു. അത്യാധുനിക സൈനിക, ആശയവിനിമയോപാദികളും സാങ്കേതികവിദ്യകളും പരസ്പരം ലഭ്യമാക്കുന്നതാണ് കോംകാസ അഥവാ സമ്പൂര്‍ണ ആശയവിനിമയ സുരക്ഷാ സഹകരണ കരാര്‍ വ്യവസ്ഥകള്‍. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ പുതുയുഗം പിറന്നുവെന്ന് കരാര്‍ ഒപ്പിട്ടതിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പ്രതികരിച്ചു. അമേരിക്കയെ പ്രതിനിധീകരിച്ച് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്, സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരാണ് ഡല്‍ഹിയില്‍ നടന്ന 2+2 കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. പ്രതിരോധം, വാണിജ്യം, എച്ച്1ബി വിസ, സഹകരണം, ഭീകരവാദം തുടങ്ങി നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
മറ്റുരാജ്യങ്ങള്‍ക്കെതിരായ പ്രവര്‍ത്തനത്തിന് ഭീകരരെ അനുവദിക്കരുതെന്നും മുംബയ്, പത്താന്‍കോട്ട്, ഉറി തുടങ്ങിയ ഭീകരാക്രമണങ്ങള്‍ക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും പാകിസ്താനോട് ഇരുരാജ്യങ്ങളും ഒന്നിച്ച് ആവശ്യപ്പെട്ടു. സമാധാനം, പുരോഗതി, വികസനം എന്നിവയ്ക്കായി സാധ്യമാകുന്ന മേഖലകളിലെല്ലാം സഹകരിക്കുമെന്നാണ് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ കൂടിക്കാഴ്ചയ്ക്കുശേഷം വ്യക്തമാക്കിയത്. അതേസമയം, ഇന്ത്യയുടെ 60 ശതമാനം സാങ്കേതിക, സൈനികോപാകാധികളും റഷ്യന്‍ നിര്‍മ്മിതമാണ്. റഷ്യയില്‍ നിന്ന് എസ്400 മിസൈല്‍ വേധ സംവിധാനം വാങ്ങാനും ഇന്ത്യ തീരുമാനിച്ചിരുന്നു. കോംകാസ കരാറില്‍ ഒപ്പുവച്ചതോടെ ഇത്തരം ആവശ്യങ്ങള്‍ക്ക് അമേരിക്കയെ കൂടുതല്‍ ആശ്രയിക്കേണ്ടിവരും. എന്നാല്‍, റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തില്‍ നിന്ന് ഇന്ത്യയ്ക്ക് ഇളവ് ലഭിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.