നവകേരള നിര്‍മിതിക്ക് മികച്ച സംഭാവന നല്‍കണം: കെ.വി. മോഹന്‍കുമാര്‍

കോഴിക്കോട്: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനുളള സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി കോഴിക്കോട് ജില്ല വിഭവ സമാഹരണത്തില്‍ ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറും വിഭവസമാഹരണത്തില്‍ ജില്ലയുടെ ചുമതല വഹിക്കുന്ന സ്‌പെഷല്‍ ഓഫീസറുമായ കെ.വി മോഹന്‍കുമാര്‍ പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോസസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍കുമാര്‍ .
10 മുതല്‍ 14 വരെ ഏഴ് കേന്ദ്രങ്ങളില്‍ നടക്കുന്ന മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സിറ്റിംഗില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ചെക്കും ഡിഡി യുമായി സ്വീകരിക്കും.
ജില്ലാ കളക്ടര്‍ യു.വി. ജോസ് ജില്ലയില്‍ വിഭവസമാഹരണത്തിന് ഇതിനകം നടന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു