വക്കീലായി ആസിഫ് അലി

asif

ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒ.പി 160/18 കക്ഷി: അമ്മിണിപ്പിള്ള. സനിലേഷ് ശിവന്‍ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഒരു വക്കീലായാണ് ആസിഫ് എത്തുന്നത്. അഡ്വ. പ്രദീപന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. തലശേരിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. വക്കീലിന്റെ കൈയിലെ കേസ് നമ്പറാണ് പോസ്റ്ററിലുള്ളത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ എത്തിയ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.വിജയരാഘവന്‍, സുധീഷ്, ഹരീഷ് കണാരന്‍ തുടങ്ങി വന്‍താര നിര തന്നെ ചിത്രത്തിലുണ്ട്. സാറ ഫിലിംസിന്റെ ബാനറില്‍ സനിലേഷ് ശിവന്‍ ചിത്രം നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും.