ഗുരുവിന് പകരമാകില്ല ഗൂഗിള്‍: ഉപരാഷ്ട്രപതി

venkayya

ന്യൂഡല്‍ഹി: ഗുരുവിന് പകരമാകില്ല ഗൂഗിള്‍ എന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു.
ദേശീയ അധ്യാപക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കവേയാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖല മുന്നോട്ടു കുതിക്കുമ്പോഴും ഗുരുക്കന്‍മാര്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊരു സംവിധാനമില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ഓരോ വിദ്യാര്‍ഥിയെയും അറിഞ്ഞു കൊണ്ടുള്ള സൗഹാര്‍ദ അന്തരീക്ഷം അധ്യാപകര്‍ ഉറപ്പു വരുത്തണം.ഉപരാഷ്ട്രപതി പറ ഞ്ഞു. പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകരെ തെരഞ്ഞെടുത്തതെന്ന് മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. 45 അധ്യാപകര്‍ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. വെള്ളി മെഡലും പ്രശസ്തി പത്രവും അമ്പതിനായിരം രൂപയുമാണ് പുരസ്‌കാരം. കേരളത്തില്‍ നിന്ന് രണ്ട് അധ്യാപകരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. റോബോട്ടിക്‌സ് സാങ്കേതിക വിദ്യയെ ക്ലാസ് മുറികളില്‍ പരിചയപ്പെടുത്തി ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പടെ പ്രചോദനമായ വയനാട്ടിലെ മൂലന്‍കാവ് സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ സി.കെ ഹൈദ്രോസാണ് കേരളത്തില്‍ നിന്ന് പുരസ്‌കാരം ഏറ്റ് വാങ്ങിയ ഒരു അധ്യാപകന്‍. ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങക്കാണ് എറണാകുളം ജില്ലയിലെ കാപ്പ് എന്‍എസ്എസ്എസ് എല്‍പി സ്‌കൂളിലെ വിധു. പി നായരുമാണ് അവര്‍.