പകര്‍ച്ചവ്യാധി കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം: മന്ത്രി ശൈലജ

shylaja

തിരുവനന്തപുരം: ഓരോ സ്ഥലത്തും കണ്ടെത്തുന്ന പകര്‍ച്ച വ്യാധികള്‍ അപ്പോള്‍ തന്നെ അറിയിച്ചാല്‍ കണ്‍ട്രോള്‍ റൂമിന് കൂടുതല്‍ ശക്തമായി ഇടപെടാന്‍ കഴിയുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
സംസ്ഥാന, ജില്ലാതലത്തിലാണ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. മന്ത്രിയുടെ ഓഫീസിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. സ്വകാര്യ ആശുപത്രികളും ഈ സേവനം ഉപയോഗപ്പെടുത്തണം.
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസിലാണ് സ്‌റ്റേറ്റ് കണ്‍ട്രോള്‍ റൂം. സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ ക്യാമ്പുകളിലേയും അന്തിമ ഏകോപനം നടത്തുന്നത് ഇവിടെയാണ്. അഡീഷണല്‍ ഡയക്ടറുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ 50 അംഗ സംഘമാണ് 24 മണിക്കൂറും സേവനമനുഷ്ടിക്കുന്നത്.
ജില്ലകളില്‍ നോഡല്‍ ഓഫീസറും പ്രവര്‍ത്തിക്കുന്നു. 62829 86880, 6282983626 എന്നീ വാട്‌സാപ്പ് നമ്ബരുകളിലൂടെ പരാതികള്‍, പ്രശ്‌നങ്ങള്‍, സംശയങ്ങള്‍ എന്നിവ അറിയിക്കാം.പകര്‍ച്ചവ്യാധി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സ്‌റ്റേറ്റ് പീഡ് സെല്ലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടൂള്‍ കിറ്റിന് (ലിങ്ക് ഇതാണ് : : വേേു://യശ.േഹ്യ/രറൃലുീൃശേിഴ ) നല്ല പ്രതികരണമാണ്. സ്വകാര്യ ആശുപത്രികള്‍, ചെറിയ ക്ലീനിക്കുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ലിങ്ക് വഴി രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എല്ലാവരും ഈ സേവനം ഉപയോഗിച്ചാലെ പകര്‍ച്ചവ്യാധികളുടെ പൂര്‍ണ വിവരങ്ങള്‍ കിട്ടുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.