സച്ചിനെ മറികടക്കാതെ കുക്ക് 

Alastair-Cook-Press-Conference

_sachin-tendulkarലണ്ടന്‍: ഇംഗ്ലണ്ടിന്റെ മുന്‍നായകനും ഇതിഹാസ ടെസ്റ്റ് ക്രിക്കറ്ററുമായ അലസ്റ്റിയര്‍ കുക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തോടെ ഇംഗ്ലണ്ട് കുപ്പായമഴിക്കുമെന്ന് മുപ്പത്തിമൂന്നുകാരനായ കുക്ക് വെളിപ്പെടുത്തി. ഏറെ വിഷമകരമായ തീരുമാനമാണിത്. എന്നാല്‍ ചിരിക്കുന്ന മുഖവുമായാണ് കളമൊഴിയുന്നത്. എന്റെ സര്‍വവും ഞാന്‍ നല്‍കി. ഇനിയൊന്നും അവശേഷിക്കുന്നില്ല. കുക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. അതേസമയം കൗണ്ടി ക്രിക്കറ്റില്‍ തുടരുമെന്നും എസക്‌സ് താരമായ കുക്ക് അറിയിച്ചു. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇംഗ്ലണ്ട് താരമാണ് കുക്ക്. 160 ടെസ്റ്റുകളില്‍ നിന്നായി 44.88 ശരാശരിയില്‍ 32 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 12, 254 റണ്‍സ് കുക്കിന്റെ ടെസറ്റ് അക്കൗണ്ടിലുണ്ട്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ആറാം സ്ഥാനത്താണ് കുക്ക്. 15, 921 റണ്‍സ് നേടിയ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ പട്ടികയിലെ ഒന്നാമന്‍. പ്പോള്‍ കളിക്കുന്നവരില്‍ സച്ചിന്റെ റണ്‍സിന് ഏറ്റവും അടുത്തുള്ള താരമാണ് കുക്ക്. കുക്ക് സച്ചിനെയും മറികടന്നേക്കുമെന്ന് ഇടക്കാലത്ത് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ കുക്കിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തോടെ സച്ചിന്റെ റെക്കാഡിന് അടുത്തെങ്ങും ഇളക്കമുണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടെസ്റ്റില്‍ കളത്തിലിറങ്ങിയ താരമെന്ന റെക്കാഡും കുക്കിന്റെ പേരിലുണ്ട്. ഈ വര്‍ഷം ഫോം കണ്ടെത്താന്‍ ഏറെ വിഷമിക്കുന്നതും കുക്കിന്റെ വിരമിക്കല്‍ തീരുമാനത്തിന് പിന്നിലുണ്ട്.ഏകദിനവും ട്വന്റി20യും കുക്ക് നേരത്തേ മതിയാക്കിയിരുന്നു.