ആക്രമിക്കപ്പെടുന്നത് കൂടുതലും സ്ത്രീകള്‍: വൃന്ദാ കാരാട്ട്

vrindha

ന്യൂഡല്‍ഹി : രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. മണ്ഡി ഹൗസില്‍ നിന്നാരംഭിച്ച റാലി പാര്‍ലമെന്റ് സ്ട്രീറ്റില്‍ സമാപിച്ചു. മഹിളാ അസോസിയേഷന്‍ രക്ഷാധികാരി വൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്തു. ചരിത്രത്തിലില്ലാത്ത വിധം അതിക്രമങ്ങള്‍ രാജ്യത്ത് പെരുകുകയാണെന്നും സ്ത്രീകളാണ് കൂടുതല്‍ ഇരയാകുന്നതെന്നും വൃന്ദ പറഞ്ഞു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സുഭാഷിണി അലി, പി.കെ. ശ്രീമതി എം.പി തുടങ്ങിയവര്‍ സംസാരിച്ചു. പ്രസിഡന്റ് മാലിനി ഭട്ടാചാര്യ അദ്ധ്യക്ഷയായിരുന്നു. ജനറല്‍ സെക്രട്ടറി മറിയം ദാവ്‌ലെ പ്രമേയം അവതരിപ്പിച്ചു. കത്‌വ കേസ് അഭിഭാഷക ദീപിക സിംഗ് രജാവത്ത്, ഉന്നാവയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ബന്ധു മഹേഷ് സിംഗ് മാഖി തുടങ്ങിയവര്‍ പങ്കെടുത്തു.