ന്യായാധിപരും അഭിഭാഷകരും പ്രളയ ദുരിതാശ്വാസ ക്വാമ്പിലെത്തി

കോഴിക്കോട്:ന്യായാധിപരും, അഭിഭാഷകരും പ്രോസിക്യൂട്ടര്‍മാരും ജീവനക്കാരും വക്കീല്‍ക്ലാര്‍ക്കുമാര്‍ ഒന്നിച്ചു പ്രളയ ദുരിതാശ്വാസ ക്യാമ്പിലെത്തി, പാക്കിങ്ങിലും അത് ചുവടായി എടുത്ത് വാഹനത്തില്‍ കയറ്റാനും പ്രവര്‍ത്തനരംഗത്തിറങ്ങി. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വിവിധ സംഘടനകളും വ്യക്തികളും സംഭാവന ചെയ്തിട്ടുള്ള ഭക്ഷ്യസാധനങ്ങള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ചെരുപ്പ് തുടങ്ങിയ ഇനങ്ങള്‍ ഓരോ കിറ്റിലാക്കി അത് വാഹനത്തില്‍ എത്തിച്ചു. 175 ഓളം ആളുകളാണ് രാവിലെ മുതല്‍ ജോലിയിലുണ്ടായിരുന്നത്.ജില്ലാ കലക്ടര്‍ യു.വി.ജോസ്, ജില്ലാ സെഷന്‍സ് ജഡ്ജ് എം.ആര്‍ അനിത, ജില്ലാ ജഡ്ജിമാരായ സി.സുരേഷ്‌കുമാര്‍, കെ.സോമന്‍, പി.സൈതലവി, നമ്പിറ, പി.വി.ബാലകൃഷ്ണന്‍, എം.പി.സ്‌നേഹലത, ബി.പ്രബാത് കുമാര്‍, വിജിലന്‍സ് ജഡ്ജ് കെ.ജയകുമാര്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.ലില്ലി, സബ്ബ് ജഡ്ജ്മാരായ എം.പി.ജയരാജ്, ജി.രാജേഷ്, എ.ജി സതീഷ്‌കുമാര്‍, രാജീവ് വാച്ചാല്‍, വി.ബിജു, ഇ.വിനോദ്, മുന്‍സിഫ് കെ.കെ.കൃഷ്ണകുമാര്‍, വി.കരുണാകരന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണകുമാര്‍, പ്രോസിക്യൂട്ടര്‍മാര്‍ കോടതി ജീവനക്കാര്‍, വക്കീല്‍ക്ലാര്‍ക്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.