2022 ലോകകപ്പ് ഫുട്‌ബോള്‍ സൗജന്യമായി കാണാന്‍ ഒരു സുവര്‍ണാവസരം

fifa

ദോഹ: 2022ലെ ഫുട്‌ബോള്‍ മാമാങ്കത്തിന് സാക്ഷികളാവാന്‍ ലോകത്തെങ്ങുമുള്ള യുവതി യുവാക്കള്‍ക്ക് സുവര്‍ണാവസരം. അറബ് ലോകത്തേക്ക് ആദ്യമായി വിരുന്നെത്തിയ ലോകകപ്പ് ഫുട്‌ബോളിന്റെ വോളണ്ടിയറാകാന്‍ സന്നദ്ധരാകുന്നവര്‍ക്കാണ് ചരിത്രത്തിന്റെ ഭാഗമാകാന്‍ അവസരം ലഭിക്കുന്നത്. വോളണ്ടിയര്‍ ആകാന്‍ താത്പര്യമുള്ളവരില്‍ നിന്നും ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അപേക്ഷകള്‍ ക്ഷണിച്ചു. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് സേവന തത്പരരായി മുന്നോട്ട് വന്നിരിക്കുന്നത്. ംംം.ലെല്യീൗ ശി2022.ൂമ. എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷ നല്‍കണം. ലോകകപ്പിന്റെ ഭാഗമായി നടക്കുന്ന സ്‌റ്റേഡിയം ലോഞ്ച്, പരിശീലന, പരീക്ഷണ പരിപാടികള്‍ എന്നിവയ്ക്ക് വോളണ്ടിയര്‍മാരുടെ സേവനം അത്യാവശ്യമാണ്. ഇതിന് പുറമെ ലോകകപ്പ് ആരംഭിച്ച് കഴിഞ്ഞാല്‍ ഇവന്റ് മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി, മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍സ്, ഓഡിയന്‍സ് മാനേജ്‌മെന്റ്, സെക്യൂരിറ്റി, മെഡിക്കല്‍ സേവനം തുടങ്ങി എല്ലാ മേഖലകളിലും വോളണ്ടിയര്‍മാരുടെ സേവനം വേണം. മുമ്പ് ഏതെങ്കിലും ലോകകപ്പിന്റെ വോളണ്ടിയര്‍ ആയിരിക്കണമെന്ന തരത്തിലുള്ള നിബന്ധനകളില്ല. എന്നാല്‍ അപേക്ഷകന് 16 വയസ് തികഞ്ഞിരിക്കണം. വോളണ്ടിയര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം സംഘാടകര്‍ നല്‍കും.നവംബര്‍ 21ന് പരിശീലന പരിപാടികള്‍ ആരംഭിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.