ചെറുകിട വ്യാപാരികള്‍ക്ക് 10 ലക്ഷം രൂപ വായ്പ നല്‍കും

തിരുവനന്തപുരം: പ്രളയം ബാധിച്ച പ്രദേശങ്ങളിലെ വ്യാപാരികള്‍ക്ക് 10 ലക്ഷം രൂപ ഈടില്ലാതെ വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാണെന്ന് എസ്.എല്‍.ബി.സി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു. നിലവിലുള്ള കടത്തിന് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയവും ഗഡുക്കളായി അടയ്ക്കാനുള്ള അനുവാദവും നല്‍കും. ഒരു ലക്ഷം രൂപ വായ്പ നല്‍കുന്നത് സംബന്ധിച്ച് സാങ്കേതിക തടസമുള്ളതിനാല്‍ കുടുംബശ്രീ മുഖേനയാവും നല്‍കുക. ഇതിന്റെ പലിശ സര്‍ക്കാര്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. കുടുംബശ്രീയില്‍ ആറുമാസം കഴിഞ്ഞവര്‍ക്കേ വായ്പ നല്‍കൂ എന്ന നിബന്ധന മാറ്റേണ്ടി വരും.