ജില്ലാ കോടതി ദ്വൈശതാബ്ദി സ്മാരക കെട്ടിട ഉല്‍ഘാടനം സ്വാഗത സംഘം

കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതി ദ്വൈശതാബ്ദി സ്മാരക കെട്ടിടം ഉല്‍ഘാടനം സെപ്തംബര്‍ 29 നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷത വഹിക്കും. ഉല്‍ഘാടന ചടങ്ങ് വന്‍വിജയമാക്കുന്നതിലേക്കായ് വിപുലമായ സ്വാഗതസംഘം രൂപവല്‍ക്കരിച്ചു.
മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ.ശശീന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.പിമാരായ എം.കെ.രാഘവന്‍, എം.പി. വിരേന്ദ്രകുമാര്‍, വി.മുരളീധരന്‍, എളമരം കരീം, ബിനോയ് വിശ്വം, എം.എല്‍.എമാരായ ഡോ.എം.കെ മുനീര്‍, എ.പ്രദീപ് കുമാര്‍, ജസ്റ്റിസ് ആര്‍. ബസന്ത് (രക്ഷാധികാരികള്‍) ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് എം.ആര്‍ അനിത(ചെയര്‍പേഴ്‌സണ്‍), ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി സി.സുരേഷ് കുമാര്‍ (വൈസ് ചെയര്‍മാന്‍), ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ടു അഡ്വ.കെ.കൃഷ്ണകുമാര്‍ (ജന:കണ്‍വീനര്‍) എം.കെ. ജെയിംസ്, അഡ്വ. ശ്രീനാഥ് ഗിരീഷ,് ദേവേശന്‍ (കണ്‍വീനര്‍മാര്‍), പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ജില്ലാ ജഡ്ജ് കെ.സോമന്‍.