എംപിമാര്‍ക്കു പെരുമാറ്റച്ചട്ടം വേണമെന്ന് എം. വെങ്കയ്യ നായിഡു

venkayya

ന്യൂഡല്‍ഹി: പാര്‍ലമെന്റിന് അകത്തും പുറത്തും എംപിമാര്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്ന് രാജ്യസഭ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു. ഇതിനായി ഒരു ദേശീയ നയം രൂപീകരിക്കണം. എംപിമാരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച നയരൂപീകരണത്തിന് രാഷ്ട്രീയകക്ഷികള്‍ സമവായമുണ്ടാക്കണമെന്നും നായിഡു ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന സ്വന്തം പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ഥന. പാര്‍ലമെന്റ് അംഗങ്ങള്‍ക്കും സംസ്ഥാന നിയമസഭ അംഗങ്ങള്‍ക്കും പെരുമാറ്റച്ചട്ടം ആവശ്യമാണ്. തെരഞ്ഞെടുപ്പു സംബന്ധിച്ച പരാതികളില്‍ സമയപരിധിക്കുള്ളില്‍ തീര്‍പ്പുണ്ടാക്കണം. ആവശ്യമെങ്കില്‍ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും പ്രത്യേക ബെഞ്ചുകള്‍ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.