കമലിന്റെ വിക്രം ചിത്രം തുടങ്ങി

kamal with vikram

വിക്രമിനെ നായകനാക്കി കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. സംവിധായകന്‍ തന്നെയാണ് ഈ വിവരം തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. കമലിന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ഒരുക്കുന്ന 21ാമത്തെ ചിത്രമാണിത്. തൂങ്കാവനം എന്ന കമല്‍ഹാസന്‍ ചിത്രമൊരുക്കിയ രാജേഷ് എം. സെല്‍വയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും നിലവിലെ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വിക്രം ഇതില്‍ ജോയിന്‍ ചെയ്യുകയുള്ളൂ. ഗൗതം മേനോന്റെ ധ്രുവനച്ചത്തിരം, ഹരിയുടെ സാമി സ്‌ക്വയര്‍ എന്നിവയാണ് നിലവില്‍ വിക്രം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍. കമലിന്റെ തന്നെ വിശ്വരൂപത്തിലും ഉത്തമവില്ലനിലുമൊക്കെ അഭിനയിച്ചിട്ടുള്ളയാളാണ് സംവിധായകന്‍ രാജേഷ്. രാജ് കമല്‍ ഫിലിംസിനൊപ്പം ട്രിഡെന്റ് ആര്‍ട്‌സിന്റെ ബാനറില്‍ ആര്‍ രവീന്ദ്രനും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നുണ്ട്. അക്ഷര ഹാസനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം. ജിബ്രാനാണ് സംഗീതം. കമലിന്റെ ഉത്തമവില്ലനും പാപനാശത്തിനും വിശ്വരൂപം 2നുമൊക്കെ സംഗീതം ഒരുക്കിയതും ജിബ്രാനാണ്. എഡിറ്റിംഗ്: പ്രവീണ്‍.