കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കുന്ന നിയമ നിര്‍മ്മാണം നടപ്പിലാക്കും: മന്ത്രി

കൊല്ലം: കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കുന്ന നിയമ നിര്‍മ്മാണം നടപ്പിലാക്കുമെന്ന് മന്ത്രി കെ.രാജു അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പാദക യൂണിയന്റെ 32ാമതു വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം മേഖലാ യൂണിയന്‍ എല്ലാ വര്‍ഷവും നല്‍കി വരുന്ന നന്ദിയോട് രാജന്‍ സ്മാരക അവാര്‍ഡ് ഈ വര്‍ഷം ക്ഷീര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി കാര്‍ഷിക വിദഗ്ധനും മുന്‍ കൃഷി വകുപ്പ് ഡയറക്ടറുമായ ഡോ. ആര്‍. ഹേലി ക്ക് സമ്മാനിച്ചു.
മേഖല യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ കെ.ആര്‍. സുരേഷ് ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേഖല യൂണിയന്‍ ഭരണസമിതി അംഗം വി. വേണുഗോപാലകുറുപ്പ്, ഭരണസമിതി അംഗങ്ങളായ എസ്. സദാശിവന്‍പിളള, മാത്യൂ ചാമത്തില്‍, കരുമാടി മുരളി, എസ്. അയ്യപ്പന്‍നായര്‍, എസ്. ഗിരീഷ് കുമാര്‍, കെ. രാജശേഖരന്‍, റ്റി. സുശീല, ലിസി മത്തായി, ക്ഷീര വികസന ജോയിന്റ് ഡയറക്ടര്‍ തന്പി മാത്യൂ, എന്‍ഡിഡിബി സീനിയര്‍ മാനേജര്‍ റോമി ജേക്കബ്, ആന്റണി ജേക്കബ്, കൊല്ലം ഡയറി മാനേജര്‍ ജി. ഹരിഹരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.