യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞടുപ്പ് എസ്.എഫ്.ഐക്ക് നേട്ടം

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക്‌നേട്ടം.
ജില്ലയില്‍ സംഘടന അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 71 കോളേജുകളില്‍ 55 എണ്ണം എസ്.എഫ്.ഐ നേടി. 61 യു.യു.സി സീറ്റ് എസ്.എഫ്.ഐക്ക് ലഭിച്ചു.
എം.എസ്.എഫിന് 49 യു.യു.സിമാരെയും, കെ.എസ്.യുവിന് 13 യു.യു.സിമാരെയുമാണ് ജില്ലയില്‍ നിന്ന് വിജയിപ്പിക്കാനായി.
ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ കോളേജുകളിലും യൂണിയന്‍ എസ്.എഫ്.ഐക്കാണ്. കഴിഞ്ഞ തവണ എസ്.എഫ്.ഐ പിടിച്ചെടുത്ത കോളേജുകള്‍ കെ.എസ്.യു, എം.എസ്.എഫ് തിരിച്ചു പിടിച്ചു.
മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മീഞ്ചന്ത, ഗുരുവായൂരപ്പന്‍ കോളേജ്, ഗവ. കോളേജ് മടപ്പള്ളി, ഗവ. കോളേജ് കോടഞ്ചേരി, സി.കെ.ജി ഗവ. കോളേജ് പേരാമ്ബ്ര, മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജ്, ചേളന്നൂര്‍ എസ്.എന്‍. കോളേജ്, മൊകേരി ഗവ. കോളേജ്, കുന്ദമംഗലം ഗവ. കോളേജ് നാദാപുരം ഐ.എച്ച്.ആര്‍.ഡി കോളേജ്, കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജ്, ഗവ. കോളേജ് ബാലുശേരി, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ഗവ. കോളേജ് കൊടുവള്ളി, കൊയിലാണ്ടി ഗുരുദേവ കോളേജ്, മാത്തറ പി.കെ കോളേജ്, കുറ്റ്യാടി സഹകരണ കോളേജ്, മുക്കം ഐ.എച്ച്.ആര്‍.ഡി കോളേജ്, താമരശേരി ഐ.ച്ച്.ആര്‍.ഡി കോളേജ്, കോഴിക്കോട് കിളിയനാട് ഐ.എച്ച്.ആര്‍.ഡി കോളേജ്, ചേളന്നൂര്‍ എസ്.എന്‍ ബി.എഡ് കോളേജ്, ബാലുശേരി ഗോകുലം കോളേജ്, സാവിത്രീദേവി സാബു മെമ്മോറിയല്‍ കോളേജ്, എന്നിവിടങ്ങളില്‍ യൂണിയന്‍ എസ്.എഫ്.ഐക്കാണ്.