വീഡിയോകളും ഫോട്ടോകളും അഞ്ചു വരെ അയയ്ക്കാം

കല്‍പ്പറ്റ: വയനാട്ടിലുണ്ടായ പ്രളയക്കെടുതികളുടെ ഫോട്ടോകളും വീഡിയോകളും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്റ്റേറ്റ് ആര്‍കൈവ്‌സില്‍ സൂക്ഷിക്കാനായി സെപ്റ്റംബര്‍ അഞ്ചു വരെ അയയ്ക്കാം. ഇവ കൈവശമുള്ള വ്യക്തികള്‍, മാധ്യമപ്രവര്‍ത്തകര്‍, സ്വകാര്യ ഫോട്ടോവിഡിയോഗ്രാഫര്‍മാര്‍, സ്ഥാപനങ്ങള്‍ . മൊബൈല്‍ ഫോണിലെടുത്തവയും അയയ്ക്കാം. ഫോട്ടോകള്‍ക്കും വിഡിയോകള്‍ക്കും അടിക്കുറിപ്പുകള്‍, സംഭവ സ്ഥലം, തീയതി, സമയം, എടുത്ത വ്യക്തിയുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. വിഡിയോ ദൃശ്യങ്ങള്‍ക്കൊപ്പം ചെറുവിവരണവും ഉണ്ടായിരിക്കണം. ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടത്, കരകവിഞ്ഞൊഴുകുന്ന തോടുകള്‍, വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പ്രദേശങ്ങളും കെട്ടിടങ്ങളും, ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍, തകര്‍ന്ന പാലങ്ങളും റോഡുകളും, പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും, രക്ഷാ പ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ ക്യാന്പുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള ഫോട്ടോകളും വീഡിയോകളുമാണ് അയയ്‌ക്കേണ്ടത്.