v

25TVKEMALPASHA

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തുന്ന പണം പ്രളയദുരിതാശ്വാസത്തിന് മാത്രമായി ഉപയോഗിക്കണമെന്ന് ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെമാല്‍പാഷ പറഞ്ഞു. ക്യാമ്പുകളിലെ സ്ഥിതി ദയനീയമാണ്.
ഒരാള്‍ക്കും അര്‍ഹമായ ആശ്വാസം കിട്ടാതെ പോവരുതെന്നും പ്രസ് ക്‌ളബില്‍ ചട്ടമ്ബിസ്വാമി ജയന്തിപുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം കെമാല്‍പാഷ പറഞ്ഞു. പുരസ്‌കാരത്തുകയായ 11,111 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ അദ്ദേഹം മന്ത്രി കടകംപള്ളിയെ ഏല്പിച്ചു.
യു.എ.ഇയുടെ സഹായവാഗ്ദാനം ദുരന്തബാധിതരുടെ അവകാശമാണ്. സഹായം വാങ്ങിയെടുക്കാന്‍ കേന്ദ്രം അനുവദിക്കണം. രാഷ്ട്രീയം കളിക്കേണ്ട സമയമല്ലിത്. മലയാളികള്‍ ചോരനീരാക്കി ദുബായ് പണിതുയര്‍ത്തിയതിന്റെ പ്രതിഫലമാണ് അവര്‍ നല്‍കുന്നത്. പ്രവാസികളുടെ അവകാശമായ ഈ സഹായം സ്വീകരിക്കണം. വെള്ളം ഇറങ്ങിയശേഷം ഇപ്പോള്‍ പരസ്പരം ചെളിവാരിയെറിയുകയാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിച്ചിട്ടാണോ നിയമസഭയില്‍ അഭിപ്രായം പറയുന്നതെന്ന് അറിയില്ല. ക്രിയാത്മക വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ നേതാക്കള്‍ക്ക് മനസുണ്ടാവണമെന്നും കെമാല്‍പാഷ പറഞ്ഞു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ പ്രളയ ദുരിതാശ്വാസത്തിന് മാത്രമായി വിനിയോഗിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംഭാവനകള്‍ പ്രളയാശ്വാസ ഫണ്ടായി കണക്കാക്കും. ഉഴവൂര്‍ വിജയന് നല്‍കിയ സഹായം കഴിഞ്ഞ വര്‍ഷം ഇറക്കിയ ഉത്തരവാണ്.