ഫോണ്‍ കാള്‍ വായ്പകള്‍ തിരിച്ചുപിടിക്കും:മോദി

modi

ന്യൂഡല്‍ഹി: നാലഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് രാജ്യത്തെ ബാങ്കുകളുടെ ഭൂരിഭാഗം ഫണ്ടും ഒരു കുടുംബവുമായി ബന്ധമുള്ള പണക്കാര്‍ക്കായി മാറ്റിവയ്ക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസിനെ ലക്ഷ്യമിച്ച് പ്രധാനമന്ത്രി രേന്ദ്രമോദി ആരോപിച്ചു.
കഴിഞ്ഞ ഭരണത്തില്‍ ഒരു കുടുംബവുമായി അടുപ്പമുള്ള ബിസിനസുകാര്‍ക്ക് ഒറ്റ ഫോണ്‍ കാളിലൂടെ കോടികള്‍ വായ്പ നല്‍കി. തല്‍ക്കട്ടോറ സ്റ്റേഡിയത്തില്‍ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടുവാഴികളുടെ ഒറ്റ ഫോണ്‍ കാളില്‍ വായ്പ നല്‍കുകയായിരുന്നു. അതില്‍ ചില്ലക്കാശുപോലും കളയാതെ തിരിച്ചുപിടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ അഴിമതി ഈ സര്‍ക്കാര്‍ വെളിച്ചത്തുകൊണ്ടുവന്നു. സ്വാതന്ത്ര്യം മുതല്‍ 2008 വരെ 18 ലക്ഷം കോടി വായ്പയാണ് നല്‍കിയത്. എന്നാല്‍ പിന്നീടുള്ള ആറു വര്‍ഷം കൊണ്ട് അത് 52 ലക്ഷം കോടിയായി. വായ്പ തിരിച്ചടക്കാത്ത 12 വമ്പന്‍മാര്‍ക്കും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരു വായ്പ പോലും നല്‍കിയിട്ടില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.