ഇന്ത്യാ പോസ്റ്റ്‌പേയ്‌മെന്റ് ബാങ്കിന് തുടക്കമായി

India Post LOGO

കോഴിക്കോട് : പോസ്റ്റ് ഓഫീസുകളിലൂടെ ബാങ്കിംഗ് സൗകര്യം ലഭ്യമാകുന്ന ഇന്ത്യാ പോസ്റ്റ്‌പേയ്‌മെന്റ് ബാങ്കിന് തുടക്കമായി .
ഇതോടെ ഓണ്‍ലൈനായോ, മൊബൈല്‍ ആപ്പുവഴിയോ അല്ലെങ്കില്‍ ഏതെങ്കിലുംപോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചോ ഉപഭോക്താക്കള്‍ക്ക് ഏത് ബാങ്ക് അക്കൗണ്ടിലേക്കും പണം കൈമാറാം. ഡിജിറ്റല്‍സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.
വൈദ്യുതി ബില്‍, ഡി.ടി.എച്ച്‌സേവനങ്ങള്‍,കോളേജ് ഫീസ്,ഫോണ്‍ റീചാര്‍ജ് എന്നിവയും പോസ്റ്റ് ഓഫീസ് ബാങ്ക് വഴി അടക്കാം.
പോസ്റ്റ് ഓഫീസ് എസ് ബി എക്കൗണ്ട് ഉള്ളവര്‍ക്കാണ് ആ സൗകര്യം ലഭ്യമാവുക.കൃത്യമായ തിരിച്ചറിയല്‍ രേഖയും 2 ഫോട്ടോസും ഉണ്ടെങ്കില്‍ ഏതൊരാള്‍ക്കും എസ് ബി എക്കൗണ്ട് തുടങ്ങാവുന്നതാണ്.