വൈദ്യുതി കണക്ഷനുകള്‍ പുനഃസ്ഥാപിക്കുന്നതു തീര്‍ത്തും സൗജന്യം

KSEB

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്കു വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ണമായും സൗജന്യമായാണ് കെഎസ്ഇബി ചെയ്യുന്നത്. ഇതിനായി ഉപയോക്താക്കള്‍ യാതൊരു തരത്തിലുള്ള അപേക്ഷയോ ഫീസുകളോ അടയ്‌ക്കേണ്ടതില്ലെന്നു ബോര്‍ഡ് വ്യക്തമാക്കി. വീടുകളിലെ വയറിംഗ് തകരാറുകള്‍ പരിശോധിക്കുന്നതിനായി വയര്‍മാന്‍മാരുടേയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടേയും സൗജന്യ സേവനം ആവശ്യമുള്ളവര്‍ക്ക് അതതു പ്രദേശങ്ങളിലെ വൈദ്യുതിവിതരണ ഓഫീസുകളിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെടാം. വയറിംഗിലെ തകരാര്‍മൂലം വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ താമസം നേരിടുന്ന വീടുകളില്‍ അടിയന്തരമായി സിംഗിള്‍ പോയിന്റ് കണക്ഷന്‍ സൗജന്യമായി കെഎസ്ഇബി തന്നെ സ്ഥാപിച്ചു നല്‍കുന്നുമുണ്ട്. വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രളയം നേരിട്ട പ്രദേശങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടാവുന്ന ഉപയോക്താക്കള്‍ അതതു പ്രദേശത്തെ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍മാരെയോ, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാരെയോ താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടണം. പത്തനംത്തിട്ട: ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍9446008275, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ 9446009346. ഹരിപ്പാട് :ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ 9496008998, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ 9496012455. ആലപ്പുഴ: ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ 9446008283, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍9496008412. ഇരിങ്ങാലക്കുട: ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ 9446008305, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ 9496009444