രജനിയുടെ 2.0 പതിനായിരം തിയേറ്ററുകളില്‍

RAJANIKANTH_2657997f

രജനികാന്തിനെ നായകനാക്കി ഷങ്കര്‍ ഒരുക്കുന്ന 2.0ന്റെ ടീസര്‍ വിനായകചതുര്‍ത്ഥി ദിനമായ സെപ്തംബര്‍ 13ന് പുറത്തിറങ്ങും. നവംബര്‍ 29നാണ് ചിത്രം റിലീസ് ചെയ്യുക. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി 10000ല്‍ അധികം സ്‌ക്രീനുകളിലാകും റിലീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രീഡിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 400 കോടിയാണ് ബഡ്ജറ്റ്. എമി ജാക്‌സണ്‍, ആദില്‍ ഹുസൈന്‍, സുധാന്‍ഷു പാണ്ഡെ എന്നിവരോടൊപ്പം മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണും റിയാസ് ഖാനും താരനിരയിലുണ്ട്. 450 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ഗ്രാഫിക്‌സ് ജോലികള്‍ ചെയ്തത് ഹോളിവുഡില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരാണ്. എ.ആര്‍. റഹ് മാന്‍ സംഗീത സംവിധാനവും നിരവ് ഷാ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. നിര്‍മ്മാണം:ലൈക പ്രൊഡക്ഷന്‍സ്.