സമൂഹ മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി:ആള്‍കൂട്ട കൊലപാതകങ്ങളും ,ലൈംഗിക അതിക്രമങ്ങളും വര്‍ധിപ്പിക്കുന്നതില്‍ സമൂഹമാധ്യമങ്ങളുടെ സ്വാധീനം ചെറുതല്ലെന്നു വ്യക്തമായതോടു കൂടി അവയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.ഇതിനായി കേന്ദ ആഭ്യന്തര മന്ത്രാലയം ഒരു കമ്മറ്റിയെ രൂപീകരിച്ചിരുന്നു. വാട്ട്‌സ് ആപ്പ് ഫെയ്‌സ് ബുക്ക്,ട്വിറ്റര്‍ തുടങ്ങിയ മാധ്യമങ്ങള്‍ വഴി നടത്തുന്ന വ്യാജ പ്രചാരങ്ങളും, തെറ്റിധാരണാ വാര്‍ത്തകളും,വിദ്വേശങ്ങളുമാണ് സമൂഹത്തിലെ അതിക്രമങ്ങല്‍ക്കു കാരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ആദ്യഘട്ടത്തില്‍ ഫെയ്‌സ് ബുക്ക്,വാട്ട്‌സ് ആപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ക്കെതിരെയാകും നടപടി സ്വീകരിക്കുക.ഇന്ത്യയില്‍ അക്രമങ്ങള്‍ തടയുന്നതിനായി രൂപീകരിച്ച കമ്മറ്റി സമൂഹ മാധ്യമങ്ങള്‍ ഇന്ത്യയില്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണമെന്നു നിര്‍ദേശിച്ചിരുന്നു.വിദ്വേശങ്ങള്‍ തടയുന്നതിനായാണ് പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴി ഇത്തരം അസുഖകരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് നീക്കം ചെയ്യുന്നതിനായി സര്‍ക്കാറിനെ ചുമതലപ്പെടുത്തിയുള്ള ചട്ട കൂടിന് രൂപം നല്‍കാനാണ് കമ്മറ്റി ശ്രമിക്കുന്നത്.