മഹാപ്രളയത്തില്‍ കാര്‍ഷിക മേഖലയ്ക്ക് 1,361 കോടിയുടെ നഷ്ടം

Kanyakumari: Banana plantation damaged due to heavy rainfall caused by the cyclone Ockhi which devastated the district leading to lack of power supply and essential commodities on Saturday.PTI Photo(PTI12_2_2017_000118B)

തിരുവനന്തപുരം: മഹാപ്രളയത്തില്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്ക്ക് 1,361 കോടി രൂപയുടെ നഷ്ടം. 57,000 ഹെക്ടറിലെ കൃഷിയാണ് പ്രളയത്തില്‍ നശിച്ചത്.
പ്രളയം അതിരൂക്ഷമായ ജില്ലകളിലൊന്നായ ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായിരിക്കന്നത്. 370 കോടിയുടെ നഷ്ടമാണ് ആലപ്പുഴയില്‍ കണക്കാക്കിയിരിക്കുന്നത്. കൃഷിവകുപ്പ് തയാറാക്കിയിരിക്കുന്ന പ്രഥാമിക കണക്കാണിത്.മലപ്പുറത്ത് 202 കോടിയുടെ നഷ്ടവും ഇടുക്കിയില്‍ 145 കോടിയുടെ നഷ്ടവുമുണ്ടായി. കാസര്‍ഗോഡ് ആണ് ഏറ്റവും കുറവ് നഷ്ടം. സംസ്ഥാനത്ത് വാഴകൃഷിയാണ് കൂടുതല്‍ നശിച്ചത്. 586 കോടിയുടെ വാഴകൃഷി നശിച്ചു. 391 കോടി രൂപയുടെ നെല്‍കൃഷിയും 104 കോടി രൂപയുടെ പച്ചക്കറി കൃഷിയുമാണ് നശിച്ചത്.