പുത്തന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

സോഷ്യല്‍ മീഡിയ വഴിയുള്ള ക്രൂര കൃത്യങ്ങളും അതി ക്രമങ്ങളും വര്‍ധിച്ചു വരുന്ന കാലഘട്ടത്തില്‍ അതിനെ മറികടക്കുവാനായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് ഇന്‍സ്റ്റാഗ്രം.ഇതിനായി എബൗട്ട് ദിസ് എക്കൗണ്ട് എന്ന ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കുന്നത്. ഇതു വഴി വ്യാജ അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതിനും,മറ്റുള്ളവരുടെ വ്യക്തമായ അക്കൗണ്ട് വിവരങ്ങള്‍ അറിയുന്നതിനും സാധിക്കും.സെപ്റ്റംബര്‍ മൂന്നു മുതലാണ് പുതിയ ഫീച്ചര്‍ നിലവില്‍ വരിക.ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ആപ്പുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. എന്നു മുതലാണ് ഉപഭോക്താവ് ഇന്‍സ്റ്റാം ഗ്രാമില്‍ ജോയിന്‍ ചെയ്തത്,ഏതു രാജ്യത്തുള്ള ആളാണ്,എത്ര തവണ പേരുകള്‍ മാറ്റി തുടങ്ങി എല്ലാ വിവരങ്ങളും പുത്തന്‍ ഫീച്ചര്‍ യാഥാര്‍ത്ഥ്യമാകുന്നതോടു കൂടി അറിയുവാന്‍ സാധിക്കും.ഇതിലൂടെ ഒരു പരിധി വരെ വ്യാജന്‍മാരെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.